1983 കപിൽപ്പടയുടെ വിജയഗാഥ

കായിക ചരിത്രത്തിൽ എന്നെന്നേക്കുമായി ജീവിക്കുന്ന നിമിഷങ്ങളുണ്ട്. അതിലൊന്നാണ് 1983 ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് ട്രോഫി ഉയർത്തിയ ആ നിമിഷം

1983 ജൂൺ 25 ലണ്ടനിലെ ഒരു വൈകുനേരം അതുവരെ ഇന്ത്യയെ സംബന്ധിച്ചു സാദാരണ വര്ഷം ആയിരുന്നു അത് ഇന്ദ്രഗാന്ധി സർക്കാർ കേന്ദ്രം ഭരിക്കുന്നു, കാലവർഷം നന്നായി ലഭിച്ചു. ആസ്സാമിലും പഞ്ചാബിലും കലാഭങ്ങള് നടക്കുന്നു പക്ഷെ അന്ന് വൈകുനേരം എല്ലാം മാറിമറിഞ്ഞു. തോൽവിയറിയാതെ ചാകരവർത്തിമാരായിരുന്ന വെസ്റ്റിൻഡിനെസ്‌ അട്ടിമറിച്ചു ഇന്ത്യ ലോക ക്രിക്കറ്റിന്റെ കൊടുമുടി കീഴടക്കി.

ഇംഗ്ലീഷ് മാധ്യമങ്ങൾ പോലും പരിഹസിച്ച ഒരു ടീം ഭാഗ്യംകൊണ്ടു മാത്രം ഫൈനൽ വരെ എത്തിയ കുഞ്ഞന്മാരുടെ ഒരു കൂട്ടം എന്ന പരിഹാസം. രണ്ടു പേര് മാത്രമേ ഇന്ത്യ ജയിക്കും എന്ന് വിശ്വസിച്ചിരുന്നുള്ളു മുൻ ഓസ്‌ട്രേലിൻ ക്യാപ്റ്റിൻ ആയിരുന്ന കിം ഹ്യൂസ് അദ്ദേഹം ഇന്ത്യൻ ടീമിനെ വിശേഷിപ്പിച്ചത് കറുത്ത കുതിരകൾ എന്നായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ പത്രാധിപൻ ആയിരുന്ന സുന്ദർ രാജ പ്രവചിച്ചിരുന്നു ഇന്ത്യ ജയിക്കും എന്ന്, വേറെ ആരും ഇന്ത്യക്കു ജയസാധ്യത കല്പിച്ചിരുന്നില്ല.

വെസ്റ്റിൻഡീസ് ഡോള്ലെർമാരുടെ ഏറു കൊണ്ട് തീരാൻ ആവും അവരുടെ യോഗം എന്ന് ക്രിക്കറ്റ് നിരീക്ഷകർ ഒരേസ്വരത്തിൽ പറഞ്ഞു. എന്നാൽ ഇതൊന്നും വകവെക്കാതെ കപ്പലിന്റെ പട കളത്തിൽ ഇറങ്ങി 24 വയസു മാത്രം പ്രായമുള്ള ഇന്ത്യൻ ക്യാപ്റ്റിൻ, ക്ലൈവ് ലോയ്ഡ് എന്ന ഇതിഹാസ താരത്തിന്റെ തന്ദ്രങ്ങൾക്കു മുൻപിൽ എന്ത് ചെയ്യാൻ ? എന്നാൽ ഈ ചോദ്യത്തിന് കപിൽ പട കളത്തിൽ നിര്ഗുണതുവരെ ആയുസു ഉണ്ടായിരുന്നുള്ളു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശ്രീകാന്തിന്റെയും അമരണത്തിന്ടെയും ബാറ്റിംഗ് മികവിലിൽ 183 റൺസിൽ എത്തിച്ചു, മറുപടി ബാറ്റിങ്ങിന് വെസ്റ്റിൻഡീസ് 8 ഓവർ ബാക്കിനിൽക്കെ 140 റൺസ് മാത്രം എടുത്തു ഓൾ ഔട്ട്.

2 thoughts on “1983 കപിൽപ്പടയുടെ വിജയഗാഥ

Leave a Reply

%d bloggers like this: