പുലിമടയിൽപെട്ടു ഒമർ ലുലു; കഥകളുടെ രാജാവ് ഡെന്നിസ് ജോസഫ് തിരിച്ചുവരുന്നു.

OMAR LULU : ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയിൽ പോയി കണ്ടു ഒരു കിടിലൻ കഥ എഴുതി തരാമെന്ന്
സമ്മതിച്ചട്ടുണ്ട് ബാക്കി വഴിയേ പറയാം.

Kottayam : മലയാളത്തിലെ എക്കാലത്തെയും ഹിറ്റമേയ്കർ തിരക്കഥാകൃത്തായ ഡെന്നിസ് ജോസെഫും ഹിറ്റ് സംവിദായകനുമായ ഒമർ ലുലുവും ഒന്നുകുന്നു. ധമകക്കു ശേഷം ഒമർ ലുലു സംവിദാനം ചെയുന്ന സിനിമക്ക് വേൺടിയാണ് ഡെന്നിസ് ജോസഫ് തിരക്കഥ ഒരുക്കുന്നത്.

മലയാളസിനിമയുടെ താരരാജാക്കന്മാരായ മോഹൻലാൽ മ്മൂട്ടി എന്നിവരെ താരരാജാക്കന്മാരാക്കി അവരോധിച്ച സിനിമകളുടെ എല്ലാം തൂലിക ഡെന്നിസ് ജോസെഫിന്റെതാണ്. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതി തമ്പി കണ്ണന്താനത്തിന്ടെ സംവിധാനത്തിലൂടെ പുറത്തു വന്ന രാജാവിന്റെ മകനിലൂടെ ആണ് മോഹൻലാൽ സൂപ്പർതാര പദവിയിൽ എത്തുന്നത്. 1980കളുടെ അവസാനത്തോടെ മലയാളം സിനിമയിൽ മമ്മൂട്ടിയുടെ ഭാവി അവസാനിച്ചു എന്ന് സിനിമ നിരീക്ഷകർ വിധിയെഴുതിയ കാലത്തു, ഡെന്നിസ് ജോസെഫിന്റെ തൂലികയിൽ നിന്ന് പിറന്ന ന്യൂ ഡൽഹി ആണ് മമ്മൂട്ടിക്കു താരരാജാവ് എന്ന പദവിയിലേക്ക് വഴിതുറന്ന് കൊടുത്ത്.

ജോഷി ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എല്ലാം ഒരു കാലത്തു മലയാള സിനിമയിലെ ട്രെൻഡ്സെറ്റെർ ആയിരുന്നു. ഡെന്നിസ് ജോസഫ് അവസാനം തിരക്കഥ എഴുതിയത് ഗീതാഞ്ജലി എന്ന സിനിമക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ ഏഴു വര്ഷങ്ങള്ക്കു ശേഷം ഡെന്നിസ് ജോസഫ് വീണ്ടും തിരക്കഥ രജികുനത് ഒമർ ലുലുവെന്ന യുവ സംവിദായകന് വേണ്ടി ആണ്. മലയാളസിനിമയിലെ സൂപ്പർതാരം ആയിരിക്കും ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയുക എന്നാണ് സിനിമ വൃത്തങ്ങളിൽനിന് ലഭിക്കുന്ന വിവരം.

Leave a Reply

%d bloggers like this: