ഉപ്പും മുളകിലെ മാധവൻ തമ്പി; പൃഥ്വിരാജിന്റെ ഡ്രൈവർ ‘കുമാരേട്ടൻ
പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കുമാരേട്ടൻ. പ്രതിവിരാജിന്റെ ഡ്രൈവർ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കലാകാരനാണ് കോട്ടയം രമേഷ്. ഉപ്പും മുളകും സീരിയലിൽ ബാലുവിന്റെ അച്ചനകഥാപാത്രം അഭിനയിച്ച കോട്ടയം രമേശ് ആണ് ആ കുമാരേട്ടൻ.
നാല്പത്തിയഞ്ചു വര്ഷം നാടകവേദിയിൽ സജീവമായിരുന്നു
തിലകൻ, എൻ.എൻ. പിള്ള, ജഗതി എന്നിവർക്കൊപ്പം നാടകത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം രമേശിൻ്റെ പ്രകടനത്തെ വാഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. വൈകിയെത്തിയ വസന്ദം പോലെ, മലയാളസിനിമ ഇൻഡിസ്ട്രയിലേക്കു ഒരു പ്രതിഭകൂടെ കടന്നു വരികയാണ്. നടൻ തിലകനുമായുള്ള സാമ്മ്യം ചൂണ്ടിക്കാണിക്കുകയാണ് സിനിമാപ്രേമികൾ. ഉപ്പുമുളകും സീരിയൽ ആണ് തനിക്കു സിനിമയിലേക്ക് ഉള്ള വാതിൽ തുറന്നുതന്നത് എന്ന് കോട്ടയം രമേഷ് പറയുന്നു, ഒരു സ്വകാര്യ ചാനലിന് അനുവദിച്ച ഒരു അഭിമുഖത്തിൽ ആണ് താരം മനസുതുറന്നത്
Pingback: വീണ്ടും ഞെട്ടിച്ച് ജൂഹി! – Viral Play Media