ജീവിതത്തിലും മിടുക്കൻ ആണ് അല്‍സാബിത്ത്

ആത്മഹത്യാ മുനമ്പിലും തളരാതെ ജീവിച്ച മൂന്ന് വർഷങ്ങൾ

അൽസാബിത്തിന്ടെ ജീവിതരേഖ

പ്രേക്ഷകരുടെ പ്രിയ ചാനലായ ഫ്ലവർസ് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലെ കേശുവിനെ അറിയാത്തവര്‍ ഉണ്ടാവില്ല. മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിലെ കേശുവെന്ന അല്‍സാബിത്ത് സീരിയലിലും ജീവിതത്തിലും മിടുക്കൻ ആണ് അല്‍സാബിത്ത് . സീരിയലില്‍ കുട്ടിത്തവും തമാശയും ആണെങ്കിലും അല്‍സാബിത്തിന്റെ യഥാര്‍ത്ഥ ജീവിതം ആരുടെയും കണ്ണുനനയിക്കും. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ കഷ്ടപ്പാടുകകളുടെയും അതിജീവനത്തിന്റെയും കഥകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

അല്‍സാബിത്ത് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ചു പോയി. തുടർന്ന് പ്രതിസന്ധികളുടെ നാളുകളായിരുന്നു അല്‍സാബിത്തിനും അമ്മ ബീനയ്ക്കും.അച്ഛൻ ഉണ്ടാക്കിയ കടം കാരണം നാലു സെന്റിലെ വീടു പോലും ജപ്തിയാകുമെന്ന അവസ്ഥയിലെത്തി. സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ട സമയത്താണ് അല്‍സാബിത്തിനു മിനിസ്‌ക്രീനിലേക്ക് അവസരം കിട്ടുന്നത്. പിന്നീട് അഭിനയത്തില്‍ നിന്നുളള സമ്പാദ്യം കൊണ്ട് കടങ്ങളെല്ലാം വീട്ടുകയായിരുന്നു. അവധികാലത്ത് മറ്റുകുട്ടികള്‍ കളിച്ചുനടക്കുമ്പോള്‍ കേശു അധ്വാനിക്കുന്നതില്‍ ബീനയ്ക്ക് ചെറിയ സംഘടവുമുണ്ടായിരുന്നു. തന്ടെ സ്വന്ധം അധ്വാനംകൊണ്ടു ജപ്തി ഒഴിവാക്കിയ കേശു ഒരു വീടും പണിതു വീടിന് മുകളില്‍ ഒരു നില കൂടു പണിതു.

പത്തനംതിട്ട ജില്ലയിൽ കാലിഞ്ഞൂറിൽ ആണ് അൽസബീത്തിന്ടെ വീട് . തനിക്കു കിട്ടിയ സമ്മാനങ്ങള്‍ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. സ്‌കൂളിലെ മാവേലി ആണ് താനെന്നു പറഞ്ഞ അല്‍സാബിത്ത് തനിക്ക് ഐഎഎസുകാരന്‍ ആകണമെന്നാണ് ആഗ്രഹമെന്നും പറയുന്നു. എല്ലാം നഷ്ടമാകുമെന്നു കരുതിയപ്പോഴാണ് ദൈവം വീട് തിരിച്ചു നല്‍കിയതെന്നും അല്‍സാബിത്തിന്റെ അധ്വാനം കൊണ്ടു തിരികെ നേടിയ കൊണ്ട് അവനും വീടിനോടു പ്രത്യേക ഇഷ്ടമാണെന്നും അവന്റെ ഉമ്മ ബീന പറയുന്നു.

One thought on “ജീവിതത്തിലും മിടുക്കൻ ആണ് അല്‍സാബിത്ത്

Leave a Reply

%d bloggers like this: