അമ്പരപ്പിച്ചു മരക്കാർ ട്രെയിലർ
പ്രേക്ഷകരെയും താരങ്ങളെയും ഒരേപോലെ അമ്പരപ്പിച്ചു മരക്കാർ ട്രെയിലർ
വലിയ പ്രതീക്ഷകൾക്കിടയിൽ, ‘മരക്കർ: അറബിക്കടലിന്റെ സിംഹം ’ എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. മലയാള പതിപ്പിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ട്രെയിലർ പുറത്തിറങ്ങി. 2 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന് വരവേൽപ്പാണ് പ്രേക്ഷകരിൽനിന്നും ലഭിക്കുന്നത് .
ട്രെയിലറിന്റെ മലയാള പതിപ്പ് മാത്രം 20ലക്ഷം ആളുകൾ ആണ് കണ്ടത്. ആരാധകരും സിനിമാപ്രേമികളും ട്രൈലെർനെ രണ്ടു കൈയുംനീട്ടി സ്വീകരിച്ചു.ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, റിമ കല്ലിംഗൽ, ജയസൂര്യ, ആഷിക് അബു, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങൾ സോഷ്യൽ
മേടിയിൽകൂടെ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്.അക്ഷയ് കുമാർ, മഹേഷ് ബാബു, സൂര്യ, യഷ്, രക്ഷി ഷെട്ടി തുടങ്ങിയ അന്യഭാഷാ അന്യഭാഷതാരങ്ങളും സാമൂഹികമാധ്യമത്തിൽകൂടെ പിന്തുണ നൽകി.
വലിയ ദൃശ്യ വിരുന്നാണ് സിനിമ കാത്തുവെച്ചിരിക്കുന്നത് എന്ന് ട്രൈലെർ വ്യക്തമാക്കുന്നു.പ്രിയദർശൻ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ, ഡിഒപി തിരു എന്ന മൂന്ന് വലിയ പേരുകൾക്കാണ് ഇതിന്ടെ ക്രെഡിറ്റ് നൽകേണ്ടത്. മലയാളസിനിമ ചിത്തത്തിൽ തന്നെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണ് മരക്കാർ. കുഞ്ജലി മാരക്കർ നാലാമന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള മാസ്സ് ആക്ഷൻ വിഭാഗത്തിൽ പെടുന്ന സിനിമയാണ് “മരക്കാർ”. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും സാങ്കേതികതികവുള്ള ചിത്രമാണിതെന്ന് പ്രിയദർശൻ അവകാശപ്പെട്ടു.
വിവിധ ഭാഷകളിൽ നിന്നുള്ള സൂപ്പര്താരങ്ങളും ഈ ചിത്രത്തിലുണ്ട്.മോഹൻലാൽ, പ്രണവ് മോഹൻലാൽ, സുനീൽ ഷെട്ടി, അർജുൻ സർജ, കീർത്തി സുരേഷ്, മഞ്ജു വാരിയർ, കല്യാണി പ്രിയദർശൻ, അശോക് സെൽവൻ, പ്രഭു, മുകേഷ്, സുഹാസിനി മണിരത്നം, സിദ്ദിഖ് മറ്റ് നിരവധി പേരും പ്രധാനവേഷങ്ങളിൽ വരുന്നുണ്ട്.വിദേശ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മോഹൻലാലിന്റെ സ്വന്തം ആഷിർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്റർടൈൻമെന്റ് എന്നിവ സംയുക്തമായിട്ടാണ് ഈ മെഗാ ബജറ്റ് ചിത്രം നിർമിക്കുന്നത്. മാർച്ച് 26 നാണ് സിനിമ പ്രേക്ഷകരുടെ മുൻപിൽ എത്തുക.