ഉപ്പും മുളകും ടീം വീണ്ടും ഒന്നിക്കുന്നു;
ലൈകയ്ക്കായി ഉപ്പും മുളകും കോംബോ വീണ്ടും ഒന്നിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ഉപ്പും മുളകും. തനിമയാർന്ന കുടുംബപശ്ചാത്തലവും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനങ്ങളും ആണ് ഈ ഷോയുടെ ഏറ്റവും വലിയ വിജയത്തിന് കാരണം. ഉപ്പും മുളകും താരങ്ങളായ ബിജു സോപാനവും നിഷ സാരങ്ങും പുതിയ ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു
ലൈക എന്ന് പെരുകിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് .നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെഗാസ്റ്റാർ മാമൂട്ടിയുടെ ഫേസ്ബുക്കിലൂടെ ആണ് സിനിമയുടെ ഫിറസ്റ്റിലൂക് പോസ്റ്റർ പുറത്തുവിട്ടത് . ബിജു സോപാനം,നിഷാ സാരങ്ങും ,ഒരു നായ്കുട്ടിയും എന്നിവരടങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഓൺലൈൻല് തരംഗമാവുന്നത്.ഭൂമിയെ പരിക്രമണം ചെയ്ത ആദ്യത്തെ നായകുട്ടിയുടെ പേരാണ് ലൈക എന്നത്.
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിന്റെ കഥയെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്.രാജു വേഷത്തിലാണ് ബിജു സോപനം, നിഷ സാരംഗ് ഭാര്യയായി വേഷമിടുന്നത്, വിമല. നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലീഷ്, നോബി, പ്രവീന, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, റോഷ്നി,നന്ദന വർമ്മയും മറ്റ് നിരവധി പേരും സിനിമയുടെ ഭാഗമാകുന്നുണ്ട്
പി മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് ‘ലൈക’ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഒന്നിലധികം തവണ സംസ്ഥാന അവാർഡിന് അര്ഹനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ആഷാദ് ശിവരാമൻ.കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ടെലിഫിലിം ‘ധേന്താരം’ മികച്ച ചലച്ചിത്രത്തിനും മികച്ച സംവിധായകനുൾപ്പെടെ ഏഴ് അവാർഡുകൾ നേടിയിരുന്നു. പി സുകുമാർ, എഡിറ്റർ വിപിൻ മന്നൂർ, സംഗീതസംവിധായകരായ സതീഷ് രാമചന്ദ്രൻ, ജെമിനി ഉണ്ണികൃഷ്ണൻ എന്നിവരാണ് ‘ലൈക’യുടെ അണിയറയിൽ.
ചിത്രത്തിന്റെ ഷൂട്ട് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
Pingback: ചാർലി ചാപ്ലിന്റെ പ്രസിദ്ധമായ പ്രസംഗം – Viral Play Media
Pingback: വീണ്ടും ഞെട്ടിച്ച് ജൂഹി! – Viral Play Media