വീണ്ടും ഞെട്ടിച്ച് ജൂഹി!

മഴയുടെ നനവും വിരഹത്തിന്റെ നോവുകളും പ്രണയത്തിന്റെ ചൂടും ; വീണ്ടും ഞെട്ടിച്ച് ജൂഹി!

മലയാളികളുടെ ഇഷ്ട സീരിയലായ ഉപ്പും മുളകിൽ നിന്നും പിന്മാറിയിട്ടും ലച്ചുവിനോടുള്ള ഇഷ്ടം പ്രേക്ഷകർക്ക് കുറയുന്നില്ല. അത് തന്നെയാണ് ജൂഹിയെ പറ്റിയുള്ള ഓരോ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്. മകൾ ആയും സഹോദരി ആയും മലയാളിപ്രേക്ഷകർ അവരുടെ കുടുംബത്തിലെ ഒരു അംഗമായിട്ടുതന്നെ ആണ് ജൂഹിനെ കാണുന്നത്. പഠനത്തിരക്കുകളിലും, വ്ളോഗിങ്ങിലും ശ്രദ്ധപതിപ്പിക്കുന്ന ജൂഹി സിനിമയിൽ നല്ല അവസരം ലഭിച്ചാൽ അഭിനയിക്കാന്‍ എത്തും എന്ന് വ്യക്തമാക്കിയിരുന്നു.

ജൂഹിയുടെ പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റേതായി
പുറത്തിറങ്ങിയ ഒരു ക്യാമ്പസ് വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. ദ കൊച്ചിന്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കവിതാവിഷ്‌കാരത്തിന്റെ വീഡിയോയിൽ ആണ് ലച്ചു വേറിട്ട വേഷത്തിലൂടെയെത്തി പ്രേക്ഷകരുടെ മനം കവർന്നത്.

One thought on “വീണ്ടും ഞെട്ടിച്ച് ജൂഹി!

Leave a Reply

%d bloggers like this: