ചാർലി ചാപ്ലിന്റെ പ്രസിദ്ധമായ പ്രസംഗം

സൈനികരേ ജനാധിപത്യത്തിന്റെ പേരില്‍ നമുക്കെല്ലാം ഐക്യപ്പെടാം!

സംഭാഷണങ്ങളുള്ള ചാപ്ലിന്റെ ആദ്യ ചിത്രമായിരുന്നു ദി ഗ്രേറ്റ് ഡിക്ടറ്റർ ഗെട്ടോയിൽ താമസിക്കുന്നു ഒരു ചെറിയ ജൂത ബാർബേറിന്ടെ വേഷത്തിലും, ടോമേനിയയുടെ ഏകാധിപതയായ ഭരണാധികാരി ഹിങ്കൽ ആയും ചാർലി ചാപ്ലിൻ ഇരട്ടവേഷത്തിലായിരുന്നു വേഷമിട്ടത് .തന്റെ ആത്മകഥയിൽ ചാപ്ലിൻ ഇങ്ങനെ പരാമർശിച്ചിരുന്നു.“നാസി വിരുദ്ധനാകാൻ ഒരാൾ യഹൂദനാകേണ്ടതില്ല. എല്ലാവരും ഒരു സാധാരണ മനുഷ്യനായാൽമതി .”

ചാപ്ലിനും ഹിറ്റ്‌ലറും ചില ദിവസങ്ങളുടെ വെത്യാസത്തിലാണ് ജനിച്ചത്.“ചാർലി ചാപ്ലിന്റെ പ്രശസ്തമായ വേഷം ലിറ്റിൽ ട്രാംപും അഡോൾഫ് ഹിറ്റ്ലറും തമ്മിൽ വിചിത്രമായ എന്തോ സമാനതകൾ ഉണ്ടായിരുന്നു,
മാനവികതയുടെ വെത്യസ്തമായ ധ്രുവങ്ങളെ പ്രതിനിധികരിക്കുന്നവർ ആയിരുന്നു ഇരുവരും , ”ചാപ്ലിൻ ജീവചരിത്രകാരൻ ഡേവിഡ് റോബിൻസൺ എഴുതുന്നു, 21st April 1939 ൽ ദി സ്‌പെക്ടേറ്റർ ഡെയ്റ്റ് എന്ന പുസ്‌തകത്തില്ലെ ചിലഭാഗങ്ങൾ.

“അമ്പത് വർഷങ്ങൾക്ക് മുമ്പ്, ഈ ആഴ്ച, ചാർലി ചാപ്ലിനും അഡോൾഫ് ഹിറ്റ്ലറും പരസ്പരം നാല് ദിവസത്തിനുള്ളിൽ ലോകത്തിലേക്ക് പ്രവേശിച്ചു.ഓരോരുത്തരും അവരവരുടെതായ രീതിയിൽ ആശയങ്ങൾ പ്രകടിപ്പിച്ചു, വികാരങ്ങൾ,പോരാടുന്ന ദശലക്ഷക്കണക്കിന് പൗരന്മാരുടെ അഭിലാഷങ്ങൾ
സമൂഹത്തിൽ ഉന്നതരും താണവരും തമ്മിൽ ഉള്ള വെത്യാസം.ഓരോന്നും ഒരേ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു.”

ചാർലി ചാപ്ലിൻ അനേക മാസങ്ങളിൽ ഈ പ്രസംഗം തയാറാകാറുവാൻ ചെലവഴിച്ചു.ഹിൻഗില്ലെന്നു തെറ്റിദ്ധരിച്ച സമൂഹത്തോടുള്ള ബാർബേറിന്ടെ സമാധാനത്തിനുള്ള ആഹ്വാനം ആയിരുന്നു ആ പ്രസംഗം. പലരും പ്രസംഗത്തെ വിമർശിച്ചു,അത് സിനിമയിൽ ഒരു അധികപ്പറ്റാണ് എന്ന് അവർ കരുതി. മറ്റുള്ളവർ അത് അവരെ പ്രജോദിപ്പിക്കുന്നതാണ് എന്ന് കരുതി. ഖേദകരമെന്നു പറയട്ടെ, ചാപ്ലിന്റെ വാക്കുകൾ 1940 ലെ പോലെ തന്നെ ഇന്നും ഈ വാക്കുകൾ പ്രസക്തമാണ്.

One thought on “ചാർലി ചാപ്ലിന്റെ പ്രസിദ്ധമായ പ്രസംഗം

Leave a Reply

%d bloggers like this: