കാത്തിരിപ്പിനു വിരാമം; കെജിഎഫ് 2 റിലീസ് തീയതി പ്രഖ്യാപിച്ചു !!

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അന്യഭാഷാ ചിത്രമായ ‘കെജിഎഫ് ചാപ്റ്റർ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു !!

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന അന്യഭാഷാ ചിത്രമാണ് ‘കെജിഎഫ് ചാപ്റ്റർ 2’. കെ‌ജി‌എഫ് 2 മൂവി 2018 ലെ ബ്ലോക്ക്ബസ്റ്റർ സിനിമ കെ‌ജി‌എഫിന്റെ തുടർച്ചയാണ്.തെന്നിന്ത്യൻ സൂപ്പർ താരം യഷ് നായകനായെത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രത്തിൽ ഈ സിനിമയിൽ എത്തുന്നുണ്ട്. ഇന്ത്യയൊട്ടാകെ വരുന്ന വലിയൊരു പ്രേക്ഷകസമൂഹം ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും. സാമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും പലവിധമായ പോളിംഗിന്റെയും ഈ കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഒക്ടോബർ 23 ആം തീയതി ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രം എത്ര തിയേറ്ററുകളിലാണ് എത്തുന്നത് എന്ന് അറിയിച്ചിട്ടില്ല. സൂപ്പർ ഡോൺ റോക്കി ഭായിയായി ചാപ്റ്റർ ടൂവീലർ യഷ് വീണ്ടുമെത്തുമ്പോൾ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് ആണ്. അധീരയെന്ന വില്ലൻ കഥാപാത്രത്തെ ചിത്രത്തിന്റെ ആദ്യഭാഗമായ കെജിഎഫിൽ കാണിച്ചിരുന്നു എങ്കിലും ഏതു താരമാണ് ഈ വേഷം ചെയ്യുന്നത് എന്ന കാര്യം രണ്ടാം ഭാഗത്തിലാണ് വെളിപ്പെടുത്തുന്നത്.കോലാർ ഗോൾഡ് ഫീൽഡിലാണ് ചിത്രീകരണം. 2018 ഡിസംബർ 23ന് റിലീസ് ചെയ്ത കെജിഎഫ് കന്നടയിലെ ഇതുവരെ നിർമ്മിക്കപ്പെട്ട ചിത്രങ്ങളിൽ വച്ച് ഏറ്റവും ചിലവ് കൂടിയ ചിത്രമായിരുന്നു.

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ഭാഗത്തേക്കാൾ ഗംഭീരമായ വിജയം നേടുമെന്നാണ് അണിയറപ്രവർത്തകരും പ്രേക്ഷകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. കന്നഡ സിനിമാ വ്യവസായത്തിൽ നിന്നും ഏറ്റവും വലിയ പണം വാരിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ് കെജിഎഫിന്റെ സ്ഥാനം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 14 കോടിയോളം രൂപയാണ് കർണാടകയിൽ തന്നെ ചിത്രം ആദ്യദിന കളക്ഷനായി നേടിയത്. ബോക്സ് ഓഫീസ് ആകർഷണം വകവയ്ക്കാതെ നിരൂപകർ സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ആദ്യ ചിത്രം കന്നഡ ചിത്രത്തിന് നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു.വെറും രണ്ട് ആഴ്ച കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. യാഷിന്റെ കഥാപാത്രമായ റോക്കിയും സഞ്ജയ് ദത്തിന്റെ കഥാപാത്രമായ അദീരയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ബാഹുബലിക്ക് ശേഷം ഇന്ത്യയൊട്ടാകെ ഇത്ര വലിയ വിജയമായി മാറിയ മറ്റൊരു തെന്നിന്ത്യൻ ചിത്രമില്ല. രണ്ടാം ഭാഗവും ആദ്യഭാഗത്തെ ഗംഭീരമാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചതോടെ ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും ഒക്കെ വരും മാസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തു വിടുന്നതായിരിക്കും.ആദ്യ ചിത്രം ബോക്സോഫീസ് ഹിറ്റായി മാറി, ആമസോൺ പ്രൈമിലും ഡിജിറ്റലായി റിലീസ് ചെയ്തു.


Leave a Reply

%d bloggers like this: