വമ്പൻ ട്വിസ്റ് വരുന്നു

വമ്പൻ റ്റിസ്റ് ഒരുക്കിവെച്ചു ഏഷ്യാനെറ്റ്; രേഷ്മ പുറത്തു; രജിത് സാറിന്റെ തിരിച്ചുവരവുകാത്തു മലയാളക്കര.

ബിഗ് ബോസ് രണ്ടാം സീസണ്‍ ഏറ്റവും പ്രേക്ഷക പിന്തുണയുള്ളയാളായിരുന്നു രജിത് കുമാര്‍. ആദ്യ ദിവസം മുതൽ വേറെ ലെവല്‍ കളികള്‍ക്ക് അവസരമൊരുക്കിയ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. മറ്റു മൽത്സരാർഥികളിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു രജിത് സർ. ബിഗ് ബോസ് വീട്ടിൽ എല്ലാവരുടെയും അവഗണനയും ഒറ്റപ്പെടലും സഹിച്ചും മികച്ച ഒരു ഗെയിം പ്ലാനിൽകൂടെ പ്രേക്ഷകരുടെ ഹൃദയംകീഴടക്കാൻ തനിക്കു സാധിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന അപ്രതീക്ഷിത സംഭവം രജിത് കുമാറിനെ വീട്ടില്‍ നിന്ന് താല്‍ക്കാലികമായി പുറത്തേക്കുള്ള വഴി തെളിച്ചു. മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച രജിത് കുമാറിനെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയായിരുന്നു. ടാസ്കിന്റെ പെർഫെക്ഷനിനു വേണ്ടി ശ്രമിച്ചപോൾ തന്ടെ ഭാഗത്തുനിന് അറിയാതെ വന്ന ഒരു പിഴവായിരുന്നു. എന്നാൽ മോഹന്‍ലാല്‍ എത്തിയ ഇന്നലത്തെ എപ്പിസോഡില്‍ ഇത് തന്നെയാണ് ചര്‍ച്ചാ വിഷയം. രജിത് കുമാര്‍ രേഷ്മയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും വേദിയിലെത്തി മോഹന്‍ലാലിനോട് ആദ്യമായി സംസാരിക്കുകയും ചെയ്തു.

എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ലാലേട്ടാ….. രേഷ്മയുടെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഈ രണ്ടു കണ്ണുകളും ദാനം ചെയ്യാൻ ഞാൻ തയാറാണ്; രജിത് സാർ പറഞ്ഞു.എന്നാൽ മാപ്പു പറഞ്ഞിട്ടും രേഷ്മ അത് വകവെക്കാതെ, രജിത് സാറിനെ ബിഗ്‌ബോസ് വീട്ടിലേക്കു തിരികെ കൊണ്ട് വരുന്നതിൽ തനിക്കു താല്പര്യം ഇല്ല എന്നും പറഞ്ഞു.

രേഷ്മയെ കുഞ്ഞനുജത്തിയെ പോലെയാണ് കാണുന്നതെന്നും മാപ്പ് തന്നുവെന്ന വാക്ക് കേള്‍ക്കണമെന്നും രജിത്ത് ആവശ്യപ്പെട്ടപ്പോള്‍ ക്ഷമിച്ചുവെന്ന് രേഷ്മ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരുന്നതില്‍ താല്‍പര്യമില്ലെന്ന തീരുമാനത്തില്‍ രേഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം ഒരു കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യമുണ്ടാകുമെന്നും രേഷ്മ പറഞ്ഞു. തന്ടെ കണ്ണില്‍ മുളക് തേച്ചത് മാത്രമല്ല, എന്‍റെ അമ്മയുടെ കാര്യമാണ് എന്‍റെ മനസിലെന്നും രജിത്തിനോട് രേഷ്മ പറഞ്ഞു.

എന്നാൽ ബിഗ്‌ബോസ് വീട്ടിലെ ഒരു മത്സരത്തിയുടെ അഭിപ്രായം മാത്രം കണക്കിൽ എടുത്തുകൊണ്ടു രജിത് സിറിനെ പുറത്താക്കിയതിൽ വലിയ എതിർപ്പാണ് രജിത് സാറിനെ സ്നേഹിക്കുന്നവരിൽ നിന്നും വരുന്നത്.മോഹൻലാലിനും ഏഷ്യാനെറ്റിനും എതിരായ വികാരവും നിറയുന്നു, രജിത് സാറിനെ പുറത്താക്കിയതോടെ ചർച്ചയാകുന്നത് ബിഗ്‌ബോസിലെ നീതിയും ഞ്യായവും ആണ്. രജിത് സിറിനെ മറ്റുള്ളവർ ഉപദ്രവിച്ചപോൾ തനിക്കു കിട്ടാതിരുന്ന നീതിയും ഞ്യായവും ഇപ്പോൾ എവിടുന്ന് വന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ രജിത് കുമാർ സർ പുറത്തായിട്ടില്ല എന്നാണ് ഇപ്പോൾ ലഭിക്കുന സൂചനകൾ വ്യെക്തമാകുന്നത്. വരികൾക്കിടയിലൂടെ വായിച്ചാൽ രജിത് സർ തിരിച്ചു വരും എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
ആരു പുറത്തായാലും ആ വീട്ടിലെ മറ്റു മത്സരാർത്ഥികളുമായി ഫോട്ടോ എടുക്കാനുള്ള അവസരം ബിഗ്‌ബോസ് എല്ലാവർക്കും നൽകുന്നു. എന്നാൽ അത്തരത്തിൽ ഒരു കാഴ്ച ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിഞ്ഞില്ല.താത്കാലികമായി പുറത്താക്കുന്നു എന്നു പറഞ്ഞ ബിഗ്‌ബോസ് രേഷ്മയുടെ അഭിപ്രായം മാനിച്ചു ഒരിക്കലും നിരന്തരമായി പുറത്താക്കാറില്ല.അവസാനം മോഹൻലാൽ പറഞ്ഞ കളികൾ വേറെ ലെവൽ എന്ന വാക്കുകളിൽ എന്തോ ഒളിഞ്ഞിരുപ്പുണ്ട്.രേഷ്മ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ടും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് ഒരിക്കലും കണ്ണടച്ചു ആരും വിശ്വസിക്കില്ല.കളികൾ വേറെ ലെവൽ എന്ന വാക്കിനു പൂർണ്ണ അർദ്ധം വരണമെങ്കിൽ ഇതുപോലൊരു ടാസ്‌ക് നിർബന്ധമാണ്.അതുകൊണ്ട് ആശങ്ക വേണ്ട ഇന്ന് നമ്മുടെ ഹീറോ തട്ടകത്തിൽ വരും എന്ന പ്രിതീക്ഷയിൽ ആണ് രജിത് സർ ആർമി. മലയാളികളുടെ മുഴുവൻ ആഗ്രഹം ആണ് രജിത് സർ തിരിച്ചു വരണം എന്ന്. ഏഷ്യാനെറ്റ് ചാനലിന്റെ നിലനില്പിനും ഇത് അനിവാര്യമാണ്. ഇന്നലത്തെ ബിഗ് ബോസ് എപ്പിസോഡിയന് ശേഷം വലിയ എതിർപ്പുകൾ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത്.പ്രമുഖ സെലിബ്രിറ്റികൾ പോലും ചാനലിന്റെ നടപടിയെ വിമർശിച്ചിരുന്നു.

രജിത് സാർ വീണ്ടും ബിഗ് ബോസ് ഷോയിലേക്കു തിരിച്ചുവന്നാൽ അത് മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഒരു വലിയ ട്വിസ്റ്റ് ആയി മാറും. രജിത് സാറിനെ ബിഗ്‌ബോസ് വീട്ടിൽ കയറ്റേണ്ട എന്ന് പറഞ്ഞ രേഷ്മ ഇന്ന് പുറത്തു പോകും എന്ന് ഉറപ്പായി, ആ ദിവസം തന്നെ രജിത് സാർ മടങ്ങി വന്നാൽ മോഹൻലാൽ പറഞ്ഞത് പോലെ കളികൾ വേറെ ലെവൽ ആവും. ഇത്രയും ഫാൻ ബേസുള്ള രജിത് സാറിനെ
ഏഷ്യാനെറ്റ് ഇപ്പൊ ഇറക്കിവിടുന്നതു ആത്മഹത്യാപരം ആണ്.


ഏഷ്യാനെറ്റിനും രേഷ്മയ്ക്കും എതിരേ പ്രേക്ഷകർ | Dr.Rajith Kumar | Rajith Sir | Bigg Boss Malayalam

Leave a Reply

%d bloggers like this: