അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോൾ; രജിത് കുമാർ തടിച്ചുകൂടിയ നാട്ടുകാരോട് പറഞ്ഞത്

“എന്നെ സ്‌നേഹിക്കുന്ന എന്റെ മലയാള സഹോദരങ്ങളോട് എനിക്ക് ഒരു അപേക്ഷയേയുള്ളു”

കൊച്ചി: കൊറോണ വൈറസിനെതിരെ ഒറ്റകെട്ടായി നിൽക്കണമെന്നും ബിഗ് ബോസ് താരം രജിത് കുമാർ. പൊലീസ് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ആറ്റിങ്ങലിലെ വീട്ടിൽ തന്നെ കാണാൻവന്ന ആരാധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിനെ തുരത്താൻ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും രജിത് കുമാർ വ്യക്തമാക്കി.

“എന്നെ സ്‌നേഹിക്കുന്ന എന്റെ മലയാളി സഹോദരങ്ങളോട് എനിക്ക് ഒരു അപേക്ഷയേയുള്ളു.ആദ്യം നമുക്ക് ഈ വൈറസിനെ ഓടിക്കണം. സ്നേഹം രണ്ടാമത് മതി,​ വയറസിന് എതിരെ ഒത്തൊരുമിക്കുന്നതിലൂടെ ആണ് നമ്മുടെ സ്നേഹം പ്രകടിപ്പിക്കേണ്ടത്.അതിന് നമ്മുടെ ഗവൺമെന്റിനെ സ്നേഹിക്കണം,​ ആരോഗ്യ വകുപ്പിനെ സ്നേഹിക്കണം പൊലീസിനെയും ഡോക്ടറെയും സ്നേഹിക്കണം. കാരണം ഈ വൈറസ് നമ്മുടെ നാടിനെ തകർക്കാൻ ശക്തിയുള്ള വില്ലനാണ്. ഒരു കുഞ്ഞിനുപോലും ഈ രോഗത്തിന് അടിമയാകരുതു . വളരെ ജാഗ്രതയോടെ പോയാൽ മാത്രമേ കൊറോണ വൈറസിനെ നമ്മുടെ നാട്ടിൽനിന്നും തുരത്തുവാൻ കഴിയുകയുള്ളു . ഞാനല്ല പ്രധാനം. നാടിന്റെ സുരക്ഷയാണ് നമുക്കു മുക്യം. എല്ലാ നന്ദിയും സ്‌നേഹവും എന്റെ ഉള്ളിലുണ്ട്.ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുന്നത് ഭീകരമാണ്. അതുകൊണ്ട് മാസ്‌ക് ധരിക്കണം. എപ്പോഴും സാനിറ്റൈസറുകൾ കയ്യിൽ ഉപയോഗിക്കണം. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകണം. നാട് രോഗത്തിൽ നിന്ന് മുക്തമായതിന് ശേഷം നമുക്ക് വീണ്ടും ഒരുമിച്ചു കൂടി സ്നേഹം പങ്കുവെക്കാം ‘-രജിത് കുമാർ പറഞ്ഞു.


Leave a Reply

%d bloggers like this: