ബോസ് ഇല്ലാതെ എന്ത് ബിഗ്‌ബോസ്

ബിഗ്ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു…

ചെന്നൈ: ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ നിര്‍ത്തുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ.യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല കൊവിഡ് രോഗബാധയെ തുടർന്നാണ് സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് നിറുത്തുന്നത് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എന്നാൽ കൊവിഡ് കാരണമല്ല ബിഗ്‌ബോസ് ഷോ നിറുത്തുന്നത് എന്നാണ് മറ്റുകൂട്ടരുടെ വാദം. കഴിഞ്ഞ ആഴ്ചയിൽ ബിഗ്‌ബോസിൽ ഉണ്ടായ നാടകീയമായ സംഭവങ്ങളുടെ വെളിച്ചത്തിൽ ആണ് ഈ തീരുമാനം എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത. ഏറ്റവും കൂടുതൽ ജനപിന്തുണ ഉണ്ടായിരുന്ന രജിത് സാറിനെ അനന്യായമായിട്ടാണ് പുറത്താക്കിയത് എന്ന ആരോപണവും ശക്തമായിരുന്നു.ഇതേത്തുടർന്നു ഏഷ്യാനെറ്റ് ചാനലിനു എതിരെയും മോഹൻലാലിനും എതിരെയും വലിയതോതിൽ സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു.

ഒരു ആഴ്ചയുടെ വ്യത്യാസത്തിൽ ബിഗ്‌ബോസ് കാണുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണു ഉണ്ടായതു.ഏഷ്യാനെറ്റിനോടുള്ള പ്രതിഷേധ സൂചകമായി ചാനലും ഹോറസ്റ്റാറും ഡിലീറ്റ് ചെയുകയും ചെയ്തു.മലയാളം ടെലിവിഷനിലെ ഏറ്റവും റേറ്റിംഗുള്ള പ്രോഗ്രാം കണ്ണടച്ചു് തുറക്കുന്ന സമയം കൊണ്ട് അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് കണ്ടത്. ഈ സംഭവങ്ങൾ ആണോ ബിഗ് ബോസ് നിറുത്തുന്നതിനു കാരണം ആയതു എന്നാണ് ബിഗ്‌ബോസ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം.

പതിനേഴു മത്സരാത്ഥികളുമായി തുടങ്ങിയ ബിഗ്‌ബോസ് രണ്ടാംഭാഗം.ആദ്യ ആയ്ചയിൽത്തന്നെ വലിയ എതിർപ്പായിരുന്നു പ്രേക്ഷജകരുടെ ഭാഗത്തുനിന്നും ഉണ്ടായതു. വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ആരും ഈ സീസണിൽ ഇല്ല എന്നതായിരുന്നു പ്രേക്ഷകരുടെ ആശങ്ക. എന്നാൽ കുറച്ചു ദിവസങ്ങളിൽ കഴിഞ്ഞപ്പോള് തന്നെ മത്സരം രസകരമായി പ്രേക്ഷകർക്ക് അനുഭവപെട്ടു. എല്ലാവരുടെയും അവഗണനയും വെറുപ്പിനും പത്രമായിട്ടാണ് രജിത് സർ ബിഗ് ബോസ് ഷോയിലേക്കു പ്രവേശിക്കുന്നത്. ഈ വൃദ്ധൻ ബിഗ്‌ബോസിൽ വന്നിട്ടു എന്തു ചെയ്യാനാണ് എന്ന് പലരും മനസിൽ കരുതി. എന്നാൽ എഴുപതു ദിവസങ്ങൾക്കു ഇപ്പുറം. അവഗണയുടെയും ഒറ്റപെടുത്തതിന്റെയും മുൻപിൽ ഒറ്റക്കു പോരാടി ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ഒരു സിംഹാസനം പണിതു അതിൽ ഇരുന്നു. നമ്മുടെ എല്ലാം ഹൃദയം കവർന്ന രജിത് സാർ. ഇതിനുമുൻപും ശേഷവും ഒരു മിനിസ്ക്രീൻ താരത്തിനും ലഭിക്കാത്ത സ്നേഹമാണ് രജിത് സാറിനു ലഭിക്കുന്നത്. രജിത് സർ ഇപ്പോഴും ബിഗ് ബോസ്സിൽ ഉണ്ടായിരുന്നു എങ്കിൽ. ബിഗ് ബോസ് ഇപ്പോഴും തുടരുമായിരുന്നു എന്ന് രജിത് സാർ ആരാധകർ പറയുന്നു.


Leave a Reply

%d bloggers like this: