രജിത് ആർമിയെ വെല്ലുവിളിച്ചു സാബുമോൻ

ഒന്നര ലക്ഷത്തോളം അംഗങ്ങൾ ഉള്ള രജിത് ആർമിയോട് മുൻ ബിഗ് ബോസ്സ് വിന്നർ സാബുമോന്റെ ഓപ്പൺ ചലഞ്ച്.

കഴിഞ്ഞ ദിവസം രജിത് സാർ തന്ടെ ആരാധകനും രജിത് ആർമി ഒഫീഷ്യൽ ഫേസ്ബുക് കൂട്ടായ്മയുടെ അഡ്മിനായ രാജേഷ് വർക്കലയുടെ വീട്ടിൽ എത്തുകയും തന്ടെ ആരാധകനോടുള്ള സ്നേഹം ഫേസ്ബുക്ക് ലൈവിൽകൂടെ അറിയിക്കുകയും ചെയ്തിരുന്നു.രജിത് സാർ ബിഗ് ബോസ്സിൽ ഉണ്ടായിരുന്ന സമയം കിടക്കയിൽ കിടന്നു കൊണ്ട് കഴിഞ്ഞ 75 ദിനങ്ങൾ രജിത് ആർമിയുടെ അമരത്തു നിന്നു അദ്ദേഹത്തിന് വേണ്ടി തന്നാൽ ആകും വിധം പോരാടിയ ഒരു വ്യക്തിയാണ് രാജേഷ്.

ബൈക്ക് ആക്സിഡന്റിൽ പരുക്കേറ്റു കിടപ്പിൽ കിടന്ന രാജേഷിനെ ഒരുപാട് ചികിത്സക്ക് ശേഷം ആണ് ഇന്ന് നമ്മൾ കാണാൻ കഴിയും വിധം ഒരു നിലയിൽ എത്തിച്ചത്. സാമ്പത്തികമായി വളരെ അധികം കഷ്ടത അനുഭവിക്കുന്നുണ്ട് ഇന്ന് ഈ കുടുംബം.. ദിവസേന ചിലവു ഇങ്ങനെ നടക്കുന്നു എന്ന് ചോധിച്ചപോൾ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത് കുറച്ചു ചായ വിറ്റു കിട്ടുന്ന 50, 100 രൂപ കൊണ്ടാണ്. അതിനപ്പുറം ചിലവാക്കാൻ ഇല്ല എന്നാണ്…

രണ്ടു പെണ്മക്കൾ ആണ് രാജേഷിനു, ഒരു കുട്ടിയുടെ കണ്ണിനു സർജറി ചെയ്താൽ നമ്മളെ പോലെ ആ മോളും ഈ ലോകം കാണാൻ തുടങ്ങും, ഒരു തടസവും ഇല്ലാതെ.
പണമില്ലാത്തതിനാൽ ആ കുഞ്ഞിന്റെയും സർജറി വൈകുന്നു.
മറ്റു വരുമാനം ഒന്നും തന്നെ ഇല്ലാത്ത ഈ കുടുംബത്തിന്റെ അവസ്ഥ ഒരാൾക്കും കണ്ടു നില്കാൻ ആകുന്നതല്ലാ. രാജേഷിനു ഫിസിയോതെറാപ്പിയിലൂടെ മാത്രേ ഇനി കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കു.

എന്നാൽ രജിത് സാർ ഇന്ടെ ലൈവ് വീഡിയോക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മൂന്ന് ബിഗ്‌ബോസ് ജേതാവായ സാബുമോൻ .ബിഗ്‌ബോസ് രണ്ടാംഭാഗത്തിന്ടെ തുടക്കംമുതലേ രജിത് സാറിനെ വിമര്ശിച്ചുകൊണ്ടുള്ള പല പോസ്റ്റുകളും സാബുമോൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു.എന്നാൽ രജിത് സാർ ഇന്ടെ ലൈവ് വീഡിയോക്ക് മറുപടിയുമായി സാബുമോൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. രാജേഷ് വർക്കലയുടെ വീഡിയോ തൻ കണ്ടു എന്നും തനിക്കു വലയ ദുഃഖം തോന്നിയെന്നും ആണ് സാബുമോൻ പറയുന്നത്. എന്നാൽ രജിത് സാറിന്റെ ലക്ഷകണക്കിന് വരുന്ന ഫാൻസ്‌, രാജേഷ് വർക്കലയുടെ ഈ അവസ്ഥ കാണാതെപോകരുതു. രാജേഷ് വർക്കലക്കു വേണ്ടുന്ന അവശ്യ സാധനകളുടെ ഒരു നീണ്ട ലിസ്റ്റും സാബുമോൻ വിഡിയോയിൽ പറയുന്നു. ഇത് രജിത് സാർ ഫാൻസ്‌ മേടിച്ചുകൊടുക്കണം എന്നും സാബുമോൻ പറയുന്നു. ഇത് രജിത് സാർ ഫാൻസിനോടുള്ള ഒരു വെല്ലുവിളി എന്നുമെന്നും സാബു കൂട്ടിച്ചേർത്തു.

നമുക്കും ആ വെല്ലുവിളി ഏറ്റെടുത്തലോ

രജിത് സാർ കുടുംബത്തിലെ ഒരു അംഗം എന്ന നിലയിൽ നമോരുതരും ഒന്ന് കണ്ണ് തുറന്നാൽ രെക്ഷപെടുന്നത് ഒന്നല്ല 4 പേരുടെ ജീവനും ജീവിതവുമാണ്. ഈ പോസ്റ്റിനോപ്പം രാജേഷ് വർക്കലയുടെ ഫോൺ നമ്പറും നൽകുന്നുണ്ട്. ഒരുമിച്ച് ഒരു ലക്ഷ്യത്തിനു വേണ്ടി ഒരു കുടകീഴിൽ ഒരേ മനസോടെ നിന്നവരാണ് നമ്മൾ, നമ്മളിൽ ഒരുവൻ ആണ് വീണു കിടക്കുന്നത്.
എല്ലാവരും ഒപ്പം ഉണ്ടാകണം. രാജേഷും കുടുംബവും തിരികെ വരും.. കൊണ്ടും വരും നമ്മൾ.

Rajesh varkala contact number : 9048007562, 8129758078


Leave a Reply

%d bloggers like this: