രജിത് കുമാർ സാർ മലയാളികളുടെ ഹൃദയം കവർന്നത് എങ്ങനെ?

എന്തുകൊണ്ടാണ് രജിത് കുമാറിന് ഇത്ര മാത്രം ആരാധകരുണ്ടാകാൻ കാരണം?

ആരെയും പെട്ടന്നു അംഗീകരിക്കാത്ത സ്വഭാവം ഉള്ളവരാണ് മലയാളികൾ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ നടക്കുന്ന ഒരു പ്രതിഭാസം ആണ് രജിത് കുമാർ.കൊറോണക്കാലത്ത് പോലും ജനങ്ങൾ ഈ മനുഷ്യനെ കാണാൻ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഓടികൂടുന്നു. മലയാള ടെലിവിഷൻ ചരിത്രത്തിൽ ഒരു വ്യെക്തിക്കുപോലും ലഭിക്കാത്ത സ്വീകരണവും അങ്കീകരവും ആണ് രജിത് സാറിനു ലഭിച്ചത്. വാർത്ത ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ്, സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിക്കുന്നു.എന്താണ് ഇതിന്ടെ പുറകിലുള്ള മാജിക്. എങ്ങനെയാണ് രജിത് കുമാർ മലയാളികളുടെ ഹൃദയം കവർന്നത്?

ബിഗ് ബോസിന് മുന്നേ വിവാദനായകനായ സ്ത്രീവിരുദ്ധതയുടെയും,സ്യുഡോ സയൻസിന്റെയും വക്താവായ ,ചാനലുകളിൽ വന്നിരുന്നു വിഡ്ഢിത്തം വിളമ്പുന്നു എന്ന് പലവട്ടം പറയപ്പെട്ട വെളുത്തു നീണ്ട താടിയും തൂവെള്ള തലമുടിയുമുള്ള വയസ്സനായ ആ രജിത് കുമാറിനെ മലയാളികൾ ബിഗ് ബോസ് വീടിനുള്ളിൽ കണ്ടില്ല !!!!
പകരം കണ്ടത് :മലയാളികളുടെ പൊതുവായ ഇഷ്ടങ്ങളുടെ ഒരു മാതൃകാ പുരുഷനെ !!

1 .തീർത്തും അനാഥനായ ഒരു മധ്യവയസ്‌കൻ.

2. അമ്മയുടെ ഓർമകളിൽ വിതുമ്പുന്ന ഒരു മകൻ !

3. അദ്ദേഹം പഠിപ്പിക്കുന്ന കോളേജിലെ വിദ്യാർത്ഥികളുടെ വഴികാട്ടിയും ,അദ്ധ്യാപകരുടെ പ്രിയപ്പെട്ടവനുമായ ഒരാൾ !

4. എണ്ണമില്ലാത്തത്ര വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിച്ച അദ്ധ്യാപകൻ !പ്ലസ് ടു ക്ലാസ്സുകളിലെ പുസ്തകങ്ങൾ എഴുതിയ ആൾ !!

5. അമ്മയ്ക്കുവേണ്ടി ജീവൻ പോലും ത്യാഗം ചെയ്യാൻ സന്നദ്ധനാകുന്ന ഈ കാലത്തെ മാതൃകാ മകൻ !!ഷോയിലേക്ക് വന്നുചേർന്ന ഒരു സ്ത്രീക്ക് അദ്ദേഹത്തോടു അടുപ്പം സ്ഥാപിക്കാനുള്ള ശ്രമം രജിത് കുമാറിന്റെ പേര് വേണുവേട്ടൻ എന്നാക്കി മാറ്റൽ വരെയെത്തിച്ചു !പുറകെ നടക്കാൻ ആളുണ്ടായപ്പോ ,അതിനെ ഒരുകൈ അകലത്തിൽ മാന്യതയോടെ ,പക്വതയോടെ അയാൾ കൈകാര്യം ചെയ്തപ്പോൾ പ്രേക്ഷകന് പിന്നെയും റോക്കറ്റ്‌പോലെ കുതിച്ചുയർന്ന ഇഷ്ടം !!

6. പലപ്പോഴായി ,ശരീരത്തിന്റെ പല ഭാഗത്തും ചതവും മുറിവും വച്ചുകെട്ടും ഒടിവും ഒക്കെയായി 70 ദിവസങ്ങൾ വീടിനുള്ളിൽ നിന്ന ഒരു മത്സരാർഥിയായിരുന്നു ഡോക്ടർ രജിത് കുമാർ .ക്രൂരമായ ശാരീരിക ആക്രമണങ്ങളെ ആ മനുഷ്യൻ നേരിട്ടു .അതുകണ്ടിരിക്കുന്ന മനുഷ്യത്വമുള്ള ഒരാൾക്ക് അയാളോട് അടങ്ങാത്ത ഇഷ്ടം തോന്നിപ്പോകും .അതാകണം രജിത് സാർ “ഉയിർ “പ്രയോഗത്തിലേക്ക് ഉയർന്നത് .

7. ആവശ്യമുള്ളിടത്തും ,ആവശ്യമില്ലാത്തിടത്തും സ്ക്രീൻ പ്രെസെന്റ്സ് നിറക്കാനും ,ഓരോദിവസത്തേയും ഷോ കണ്ടന്റ് മികച്ചരീതിയിൽ അവതരിപ്പിക്കാനും രജിത് സർ കൃത്യമായി ശ്രദ്ധിച്ചിരുന്നു .അതുകൊണ്ടുതന്നെ അയാളെ കാണാൻ മാത്രമായി ബിഗ് ബോസ് ഷോ കാണുന്നവരുടെ എണ്ണവും കൂടി !

8. നമ്മൾ പുറത്തറിഞ്ഞിരുന്ന തർക്കക്കാരനായ രജിത്കുമാറായിരുന്നില്ല വീഡിയോ കാണുമ്പൊൾ ഉള്ളത് !പകരം ,മൃദുഭാഷിയായ ,വളരെ ശാന്തനായ ,ഒരുകടലോളം വെറുപ്പുമായി എതിരാളികൾ കൂട്ടം ചേർന്നുവരുമ്പോഴും ,മനോഹരമായി ചിരിച്ചു നിൽക്കുന്ന ഒരാൾ !!!!!!ഫാൻസ്‌ ഉറപ്പായും കൂടില്ലേ ?

9. മത്സരത്തിന്റെ ഒരുഘട്ടം വരെ മറ്റു മത്സരാർഥികൾക്ക് ഇദ്ദേഹത്തിന്റെ സപ്പോർട്ടിനെപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല !!അവതാരകനായ ലാലേട്ടൻ കുറച്ചു പ്രേക്ഷകരുമായി വാരാന്ത്യങ്ങളിൽ എത്തുമ്പോളൊക്കെ ഇദ്ദേഹത്തിന്റെ പേരുപറഞ്ഞാൽ ലാലേട്ടന്റെ മുന്നിലിരിക്കുന്ന ജനക്കൂട്ടം കയ്യടിക്കുന്നതും ആർപ്പുവിളിക്കുന്നതും കണ്ടാണ് മറ്റുള്ളവരുടെ കണ്ണു തള്ളുന്നത് !!

10.തന്റെ അറിവ് പ്രകടിപ്പിക്കാൻ അവസരങ്ങളുണ്ടായിട്ടും പരിധിക്കപ്പുറം പോവുകയോ ചെയ്തില്ല കൂടെ ഉള്ളവർ തനികളും വിദ്യാഭ്യാസത്തിൽ പുറകിലാണ് എന്നറിഞ്ഞിട്ടും അവരെ അതിന്ടെ പേരിൽ പരിഹസിക്കാനോ മോശക്കാരാകണോ നോക്കിയില്ല.പക്വതയാർന്ന ആ പെരുമാറ്റം പിന്നെയും ആരാധകരെ കൂട്ടി .വോട്ടിങ് ലെവലിൽ റെജിത്കുമാറിന്റെ റേറ്റിങ് മറ്റുമത്സരാർഥികൾക്ക് തീണ്ടാപ്പാടകലെയായി മാറി .

11. 65 ദിവസങ്ങൾക്കപ്പുറം ഒരു ടാസ്കിൽ രജിത് കുമാറിന് ചരട് വിട്ടുപോയി !!!!ഷോ മുടങ്ങാതെ കാണുമായിരുന്നവരൊക്കെ വായുംതുറന്നു ഇരുന്നുപോയി !!!കണ്ണിനുമുന്നിൽ കണ്ടിട്ടും ഒരാൾക്കും രജിത് സർ അങ്ങനെചെയ്യില്ല എന്ന വിശ്വാസമായിപ്പോയി !!ലാലേട്ടനും ബിഗ്‌ബോസ്സുമൊക്കെ കുറ്റക്കാരാണെന്നും രജിത് നന്മയുള്ള മനുഷ്യനാണെന്നും പ്രേക്ഷകൻ വാദിച്ചു തുടങ്ങി !!രജിത് സർ താത്കാലികമായി ഷോയിൽനിന്നും പുറത്താക്കപ്പെട്ടു !!!!!!പ്രേക്ഷകസമൂഹം താത്കാലികമായി ഉറക്കത്തിൽ നിന്നും പുറത്താക്കപ്പെട്ടു !!!!ഏഷ്യാനെറ്റ് മാത്രം റേറ്റിങ് ചാർട്ടിൽ ഒന്നാം സ്ഥാനത്തു നിന്നു !!രജിത് സർ ഒരു പെൺകുട്ടിയുടെ കണ്ണിൽ മുളകു തേച്ചു !!!!!!!!

12. മൂന്നു ദിവസം ഒരു വിവരവുമില്ല !!ജനം ചാനലിലേക്കും ലൊക്കേഷനിലേക്കും ഒക്കെ പരിഭ്രാന്തരായി വിളിച്ചു തുടങ്ങി അപ്പോളേക്കും .ഞങ്ങടെ രജിത് സാർ എവിടെ !!!!!!!!ഈ ചോദ്യമായിരുന്നു എങ്ങും .മൂന്നു ദിവസത്തിന് ശേഷം ലാലേട്ടൻ വന്നപ്പോൾ അദ്ദേഹത്തെ ബിഗ്‌ബോസിന്റെ ഏകാന്ത തടവറയിൽ അടച്ചിരുന്നു എന്നദ്ദേഹം പറയുന്നു !ഇഷ്ടപ്പെട്ടിരുന്നവർ തകർന്നുപോകുന്നു .ഉപദ്രവിക്കപ്പെട്ട കുട്ടിയുടെ അച്ഛനോടും അമ്മയോടും മാപ്പ് പറയാൻ ആവശ്യപ്പെടുന്നു .ഫോണിൽ കണക്ടായ അവരോടു രജിത് സർ താഴ്മയായി മാപ്പ് പറയുന്നു .അവർ അംഗീകരിക്കുന്നു ..ഉപദ്രവിക്കപ്പെട്ട കുട്ടിയോട് വാക്കുകൾ കൊണ്ട് കാലുപിടിച്ചു മാപ്പ് പറയുന്നു !! ആക്കുട്ടി അംഗീകരിക്കുന്നു .ഒറ്റ നിബന്ധനയിൽ – BIG BOSS വീട്ടിലേക്ക് ഇനി കയറ്റാൻ പറ്റില്ല !!ആരാധകരുടെ മാനസിക നില ഊഹിക്കാമല്ലോ !!ഒപ്പം എല്ലാ മത്സരാർഥികളോടും നന്നായി ഇടപെട്ടിരുന്ന ലാലേട്ടൻ അദ്ദേഹത്തോട് മോശമായി പെരുമാറിയതായൊരു വൈബ് ക്രിയേറ്റക്കപ്പെടുന്നിടത് രജിത് സർ കണ്ണു തുടച്ചു പുറത്തേക്ക് !!!!

ഇത്രയുമാണ് ബിഗ് ബോസ് ഷോ യിലെ ഡോക്ടർ രജിത് കുമാർ . ബാക്കി നമ്മൾ കണ്ടതാണ് .പുറത്തിറങ്ങിയപ്പോൾ തന്നെയാകണം തനിക്കിത്രയും ആരാധകരുണ്ടായി എന്ന് പുള്ളിക്കാരനും മനസ്സിലായത്.വളരെ ജെനുവിനായ ഒരുപാടു കുടുംബങ്ങളും ,പലപ്രായക്കാരായ സ്ത്രീകളും ,കുട്ടികളും തന്ടെ ആരാധകരുടെ കൂട്ടത്തിൽ പെടുന്നു.ഒരു പച്ചയായ മനുഷ്യൻ ആയി സാർ ബിഗ്‌ ബോസ്സിൽ ജീവിച്ചു. അവഗണനയുടെ നടുവിൽ തളരാതെ പോരാടി. ഒറ്റപെടുത്തലുകളുടെ അവസ്ഥയിലും അടിപതറാതെ ഉറച്ചുനിന്നു. മറ്റുള്ളവർ കൂട്ടം കൂടി നിന്നു ചീത്ത വിളിച്ചപ്പോഴും ചിരിച്ചു നിന്നു. മറ്റുള്ളവർ ശാരീരികമായി ഉപദ്രവിച്ചപ്പോൾ അവരോടു ഷെമിച്ചു. ഒരു തെറ്റ് തന്ടെ ഭാഗത്തുനിന്നും വന്നപ്പോൾ ഷേമ ചോദിച്ചു.തന്നെ ഷോയിൽ നിന്നും ഇറക്കിവിട്ടപ്പോൾ. പരിഭാവംപറയാതെ ഇറങ്ങിപ്പോന്നു. ഇത്രയും പോരെ ഒരുമനുഷന് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനംപിടിക്കാൻ.


Leave a Reply

%d bloggers like this: