ഇതുവരെ പ്രണയിച്ചിട്ടില്ല; പ്രിയ വാര്യർ

ചുരുങ്ങിയ സമയംകൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച താരം ആണ് പ്രിയ പി. വാര്യർ. തന്ടെ ആദ്യ സിനിമയായ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. ഒരു അഡാർ ലവ് സിനിമയിലെ പാട്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായതോടെ പ്രിയ വാരിയരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോള്ളോവെഴ്സിന്റെ എണ്ണവും കുത്തനെ വർധിച്ചു .ലോകത്തുള്ള പല പ്രമുഖരെയും കടത്തിവെട്ടിയ റെക്കോർഡായിരുന്നു അത്.കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു പ്രിയയുടെ വളർച്ച . ഇപ്പോൾ ബോളിവുഡിൽ അടക്കം അഭിനയിച്ചു തിളങ്ങി നിൽക്കുകയാണ് താരം .അതോടൊപ്പം താരത്തിന്റെ പേരിൽ ട്രോളുകളും സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് . ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ പ്രിയ തന്റെ വിശേഷങ്ങൾ ആരാധകർക്കുവേണ്ടി പങ്കുവെക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും പിന്തുണ ആണ് തന്നെ ലോകം അറിയുന്ന ഒരു കലാകാരി ആക്കിയത് എന്ന് പ്രിയ പറയുന്നു . മോഡലിംഗിലും , അഭിനയത്തിലും , പട്ടിയിലും രക്ഷകർത്താക്കൾ നല്ല പിന്തുണ നൽകുന്നുണ്ട് . ഈ കാലത്തു വളർന്നുവരാൻ ഉള്ള എല്ലാ സാഹചര്യങ്ങളും സ്ത്രീകൾക്ക് ഇവിടെ ഉണ്ട് എന്നാണ് തനിക്കു തോന്നുന്നത് എന്ന് പ്രിയ പറയുന്നു. കഠിനാധ്വാനത്തിലൂടെ ആർക്കും മുഖ്യദാരയിലേക്ക് കടന്നു വരൻ കഴിയും. സ്ത്രീ പുരുഷൻ എന്ന വെത്യാസം ഇല്ലാതെ കഠിനമായി അധ്വാനിച്ചാൽ വിജയം വരിക്കാൻ കഴിയും .

ഇത്ര ഏറെ ആരാധകരുള്ള പ്രിയക്ക് ആരോടെങ്കിലും പ്രണയം ഉണ്ടോ എന്ന ചോദ്യത്തിന് : ഇതുവരെ പ്രണയിച്ചിട്ടില്ല എന്നായിരുന്നു മറുപടി. തനിക്കു ഒരുപാടു നല്ല സുഹൃത്തുക്കൾ ഉണ്ട് എല്ലാവരും തന്നെയും ഒരു നല്ല സുഹൃത്തായിട്ടാണ് കാണുന്നത്.

Leave a Reply

%d bloggers like this: