ചരിത്രം കുറിച്ച് സമാധാന കരാർ; ഇസ്രയേൽ യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ടു.

മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്

വാഷിങ്ടൻ∙ ഇസ്രയേൽ യുഎഇ, ബഹ്റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ യുഎസ്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലതീഫ് ബിൻ റാഷിദ് അൽ സയാനി, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, എന്നിവരാണ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചത്. ഇത് ഒരു പുതിയ തുടക്കം ആണെന്നും ഡൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു.

മൂന്നു രാജ്യങ്ങളുടെയും ഭരണ തലപ്പർത്തിരിക്കുന്ന നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ഈ അപൂർവ മുഹൂർത്തത്തിന് സാക്ഷിയായത്. കഴിഞ്ഞ മാസം 13നാണ് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് കളം ഒരുങ്ങിയത്. തുടർന്ന് ഈ മാസം 11 ന് ബഹ്റൈനും ഈ നീക്കത്തെ അനുകൂലിച്ചു . മിഡ്‌ഡിലീസ്സ്റ്റിലുള്ള ആറോ ഏഴോ രാജ്യങ്ങൾ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടൻ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു .

Leave a Reply

%d bloggers like this: