വിനീത് ശ്രീനിവാസന്‍റെ സംഗീതം ഭാര്യ ദിവ്യയുടെ പാട്ട്; അതിമനോഹരം ഈ ഗാനം

സംവിധായകനായും നടനായും ഗായകനായും മലയാള സിനിമയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ടും , സംവിധാനവും , അഭിനയവും തുടങ്ങിയവയിലെല്ലാം തന്റേതായ ശൈലി പതിപ്പിച്ച താരത്തെ മലയാള സിനിമാലോകത്തെ സകലകലാവല്ലഭന്‍ എന്നു വേണം വിശേഷിപ്പിക്കാന്‍. സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്‍.

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീതം സംവിധാനംചെയ്തിരിക്കുകയാണ് . ആ ഗാനം ആലപിച്ചതാവട്ടെ വിനീതിന്റെ ഭാര്യ ദിവ്യയും. വിനീത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗാനത്തിന്റെ വീ‍ഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. ‘ കുറച്ചു ദിവസമായിട്ടു തന്നെ താനും ദിവ്യയും ഈ ഗാനത്തിന്റെ പണിപ്പുരയിൽ ആയിരുന്നു എന്ന് വിനീത് കൂട്ടിച്ചേർത്തു. ഒരു ഗായിക എന്ന നിലയില്‍ ദിവ്യ ആദ്യമായാണ്, സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഞാനും.’ വിനീത് ശ്രീനിവാസൻ പാട്ടിനൊപ്പം കുറിച്ചു.

ഉയര്‍ന്നു പറന്ന് എന്നു തുടങ്ങുന്ന പാട്ടിനു മികച്ച സ്വീകരണമാണ് ലഭിക്കുന്നത് . പൃഥ്വിരാജും ടൊവിനോയുമടക്കം നിരവധി താരങ്ങളും പാട്ടിനെ പ്രശംസിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ എത്തിയിരുന്നു . ദിവ്യയുടെ ആലാപനത്തേയും വിനീത് ശ്രീനിവാസന്‍റെ സംഗീതത്തേയും പുകയ്തികൊണ്ടു നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്. വിനീത് ശ്രീനിവാസൻ തന്നെയാണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയത്.

Leave a Reply

%d bloggers like this: