അത് ചിത്രീകരിക്കുന്നതിനിടെ ഞാന്‍ പൊട്ടിക്കരഞ്ഞു, നിസ്സഹായനായി ഭർത്താവ് നോക്കി നിന്നു: സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു

തന്റെ ജീവിത തുറന്നു കാണിക്കുന്ന ‘കരൺജീത് കൗർ ദ അൺറ്റോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ’ എന്ന വെബ്‌സീരീസിന്റെ അവസാന സീസണിന്റെ ചിത്രീകരണത്തിനിടെ താൻ പൊട്ടിക്കരഞ്ഞെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ.

തന്റെ ജീവിതത്തിൽ ഉണ്ടായ ചില കറുത്ത അധ്യായങ്ങളിലേക്കു തിരിഞ്ഞുനോക്കുക ഒട്ടും എളുപ്പമായിരുന്നില്ലെന്നും ആ ഓർമകൾ തന്നെ ഏറെ വേട്ടയാടുന്നുണ്ടന്നും ഒരഭിമുഖത്തിൽ സണ്ണി പറഞ്ഞു.

ജീവിതത്തിലെ ആ കറുത്ത ദിവസങ്ങളിലേക്ക് തിരികെ നോക്കുക ഒട്ടും എളുപ്പമായിരുന്നില്ല. അതൊക്കെ ഒരു ദുഃസ്വപ്നമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ അമ്മയുടെ മരണവും കാൻസർ ബാധിതനായ അച്ഛന്റെ വേർപാടും ജീവിതത്തിൽ ഏറെ തളർത്തികളഞ്ഞ നിമിഷങ്ങളായിരുന്നു. ആ ഓർമകളിലൂടെ വീണ്ടും സഞ്ചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ആ നഷ്ടങ്ങൾ തനിക്കു ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കാത്തതാണ്. ചിത്രീകരണ സമയത്ത് ഞാൻ പലപ്പോഴും പൊട്ടിക്കരഞ്ഞു. ഭർത്താവും നടനുമായ ഡാനിയേൽ വെബർ നിസഹായനായി നോക്കിനിൽക്കുകയായിരുന്നു. കാരണം, എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ ആ അധ്യായങ്ങൾ തിരുത്തി എഴുതാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് വളരെ വെക്തമായി അറിയാമായിരുന്നു’ സണ്ണി പറഞ്ഞു.

അമേരിക്കൻ പോൺ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് കരൺജീത് കൗർ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് വെബ് സീരീസിലൂടെ തുറന്നുകാണിക്കുന്നത്.

കാനഡയിൽ താമസമാക്കിയ ഒരു സാധാരണ ഇടത്തരം സിഖ് കുടുംബത്തിലാണ് സണ്ണി ലിയോണിന്റെ ജനനം. സിനിമ മേഖലയിലേക്ക് ചുവടുവെച്ചതോടെയാണ് അവർ സണ്ണി ലിയോൺ എന്ന പേര് സ്വീകരിക്കുന്നത്.

Leave a Reply

%d bloggers like this: