എൻ്റെ വിവാഹം ഇങ്ങനെ ആയിരിക്കണം

മലയാളികളുടെ പ്രിയ താരം ആണ് രജിത് സാർ. ബിഗ്‌ബോസിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം ആണ് അദ്ദേഹം. ബിഗ്‌ബോസ് ഷോ കഴിഞ്ഞു ആറു മാസങ്ങളിൽ കഴിഞ്ഞും രജിത് സാർ വാർത്തകളിൽ നിറയുകയാണ്. രജിത് സാറിനെ മലയാളികൾ അത്രമാത്രം ഇഷ്ടപെടുന്നു എന്നതിന്റെ തെളിവാണ് ഇത്. ഈ അടുത്ത് തന്റെതായി പുറത്തു വന്ന ഒരു വിവാഹ ചിത്രം ഏറെ വൈറലായിരുന്നു. രജിത് സാറിന്റെ വിവാഹം കഴിഞ്ഞോ എന്നൊക്കെയുള്ള പ്രേക്ഷകരുടെ ചോദ്യങ്ങളും ഉയർന്നിരുന്നു. രജിത് സാർ അതിനു മറുപടിയുമായി സാമൂഹിക മാധ്യമങ്ങളിൽ വരുകയും ചെയ്തിരുന്നു. തന്റെതായി ഏഷ്യാനെറ്റ് ചാനലിൽ പുറത്തു വരാനിരിക്കുന്ന ഒരു സീരിയലിനു വേണ്ടി ഇടുത്ത ചിത്രമാണ് അത് എന്നായിരുന്നു രജിത് സാറിന്റെ വെളിപ്പെടുത്തൽ. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നാണ് ആ സീരിയലിന്റെ പേര് എന്നും രജിത് സാർ കൂട്ടിച്ചേർത്തു.

എന്നാൽ ആ ചിത്രം മലയാളികൾക്ക് ഇഷ്ടപ്പെടാൻ ഒരു കാരണം ഉണ്ട് എന്ന് രജിത് സാർ വെളിപ്പെടുത്തി. ആ ചിത്രത്തിന് വളരെ സ്വാഭാവികത ഉണ്ടായിരുന്നു എന്നും അതുകൊണ്ടാണ് ആ ചിത്രത്തിന് ഇത്രയേറെ പ്രതികരണങ്ങൾ ഉണ്ടായതു എന്നും സാർ കൂട്ടിച്ചേർത്തു. തന്റെയും വിവാഹ സങ്കല്പം അതുതന്നെ ആണ്. ആർഭാടം ഇല്ലാതെ വളരെ ലളിതമായ ഒരു വിവാഹ ആണ് താൻ ഇഷ്ടപെടുന്നതെന്നും റെജിത്‌സാർ വെളിപ്പെടുത്തി. ആര്ഭാടത്തിനു ഉപയോഗിക്കുന്ന പണം പാവങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കണം. കഴിവുള്ള പഠിക്കാൻ സാമ്പത്തികമായി പുറകിലുള്ള കുട്ടികൾക്ക് ഇങ്ങനെ മാറ്റിവെക്കുന്ന സമ്പാദ്യം കൊടുക്കണം എന്നാണ് തന്ടെ ആഗ്രഹം എന്ന് രജിത് സാർ പറയുന്നു .

Leave a Reply

%d bloggers like this: