5 വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച രഹസ്യം

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടി ആണ് ഉപ്പും മുളകും.പതിവ് ടെലിവിഷൻ സീരിയലുകളുടെ രീതികളിൽ നിന്നും വെത്യസ്തമായിട്ടായിരുന്നു ഉപ്പും മുളകും മലയാളികളുടെ മുൻപിൽ വന്നത്. ഒരു മലയാളി കുടുംബത്തിൽ നടക്കുന്ന കൊച്ചു കോച്ചു സംഭവങ്ങളും, ഇണക്കങ്ങളും, പിണക്കങ്ങളും, എല്ലാം കോർത്തിണക്കി വളരെ രസകരമായിട്ടാണ് അവതരിപ്പിച്ചത്. ബാലുവും കുടുംബവും നമുക്ക് അത്രമാത്രം പ്രിയപ്പെട്ട ഒരു കുടുംബമായി മാറുകയായിരുന്നു. ബാലുവിന്റെ രസകരമായ കുസൃതികൾ നമ്മളും ആസ്വദിച്ച്. അലസനും മടിയനുമായ ബാലുവും നീലുവും തമ്മിൽ ഉള്ള പിണക്കവും ഇണക്കവും മലയാളികൾ ആസ്വദിച്ച്. കുടുംബത്തിന് ഒരു പ്രയാസം വരുമ്പോൾ മടിയനായ ബാലു പാറമടയിൽ കഷ്ടപെടുന്നതും നമ്മൾ കണ്ടു. ഒരു ടെലിവിഷൻ സീരിയലിനും അപ്പുറം ഒരു സാധാരണ മലയാളിയുടെ ജീവിതമായിരുന്നു ഉപ്പും മുളകും നമ്മളെ കാണിച്ചു തന്നത്.

ഉപ്പും മുളകിലും ഉള്ള കുട്ടിപ്പട്ടാളം നമ്മുടെ ഏവരുടെയും ഹൃദയം കവർന്നു മുടിയനും, ലെച്ചുവും,കേശുവും,ശിവാനിയും,പാറുകുട്ടിയും നമ്മുടെ മകളെപ്പോലെ നമ്മൾ സ്നേഹിച്ചു. കുട്ടികൾ ചിരിച്ചപ്പോൾ നമ്മളും ചിരിച്ചു. അവർ കരഞ്ഞപ്പോൾ നമ്മളും കരഞ്ഞു.മലയാളികൾക്ക് ഇങ്ങനെ ഒരു അനുഭവം മറ്റൊരു ടെലിവിഷൻ പരിപാടിയും നൽകിയിട്ടില്ല. ഫ്ലവർസ് ചാനലിൽ കൂടെ ഉപ്പും മുളകും നമ്മൾ ആസ്വദിക്കാൻ തുടങ്ങിയിട്ട് ഏകദേശം അഞ്ചു വര്ഷം ആവുന്നു. 2015 ഡിസംബർ 14 നു ആണ് ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിച്ചത്. ഇപ്പോൾ ഇതാ 5 വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച ആ രഹസ്യം ചോദിക്കുകയാണ്. കസ് കസ് എന്ന യൂട്യൂബ് ചാനലിൽ കൂടെ ആണ് ബിജു സോപാനം ആ ചോദ്യം ചോദിക്കുന്നത്.

Leave a Reply

%d bloggers like this: