കാത്തിരുന്ന അവസരം കിട്ടി; ത്രില്ലടിച്ചു മാളവിക മോഹൻ

ദുല്‍ഖര്‍ സൽമാന്റെ നായകനായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹന്‍ സിനിമാ ലോകത്തേക്ക് കടന്നത്. പ്രശസ്ത ക്യാമറമാന് കെ യു മോഹനന്റെ മകളാണ് മാളവിക. ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല എങ്കിലും തുടർന്ന് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ വളരെ അധികം സെലെക്ടിവയായി മലയാളത്തിനൊപ്പം തമിഴിലും സജീവമായി തുടരുകയാണ്.

തമിഴ് സൂപ്പർ താരം ധനുഷിനൊപ്പം പുതിയ ചിത്രം ചെയുന്ന സന്തോഷത്തിലാണ് മാളവിക. ഡി43 എന്ന ഇപ്പോൾ പേര് നല്‍കിയിരിയ്ക്കുന്ന ചിത്രത്തില്‍ മാളവിക ജോയിന്‍ ചെയ്തു എന്ന വാർത്ത പുറത്ത് വിട്ടത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാർത്ത അവിദ്യോഗികമായി പുറത്തുവിട്ടത് . മാളവിക തന്ടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയിൽകൂടെ ആണ് ധനുഷിനൊപ്പം അഭിനയിക്കുന്ന സന്തോഷം നടി അറിയിച്ചത്. ധനുഷിന്റെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം ഒരു നല്ല സിനിമ ചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ അതിനു അവസരം ലഭിച്ചതിനു വളരെ സന്തോഷം ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു.