രാജിതസാറിനും കൃഷ്ണപ്രഭക്കും ഒപ്പം മല്ലിക സുകുമാരനും.
ബിഗ്ബോസിലെ മിന്നും താരമായിരുന്നു ഡോക്ടർ രജിത്സാർ.അധ്യാപകനും,പ്രഭാഷകനും ആയിരുന്ന അദ്ദേഹം വലിയ ഒരു മൈക്കോവറിൽകൂടെയാണ് ബിഗ്ബോസ് വേദിയിൽ പ്രത്യക്ഷപെടുന്നത്.അടുത്തയിടെ വലിയ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു ഫോട്ടോയായിരുന്നു നടി കൃഷ്ണപ്രഭയുമായി വിവാഹവേഷത്തിൽ രജിത്സാർ നിക്കുന്നത്.

ആരാധകരുടെ ഇടയിൽ ആശങ്ക ഉണ്ടാക്കിയെങ്കിലും രജിത്സാർ തന്നെ വിശദീകരണവുമായി വന്നിരുന്നു. രാജിതസാറും കൃഷ്ണപ്രഭയും ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സീരിയൽ ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ പ്രൊമോഷന് വേണ്ടി എടുത്ത ചിത്രമായിരുന്നത്. രജിത് സാറിന്റെ ആദ്യ മിനിസ്ക്രീൻ അഭിനയ സംബ്രമ്പം ഉടനെ ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. രസകരമായ കാര്യം റെജിത്സാർ ഡൗബിൾ റോളിയിലായിരിക്കും സ്ക്രീനിൽ പ്രത്യക്ഷപ്പെടുക.
ഇരട്ടവേഷം ചെയുന്നത് ലേശം പ്രയാസം ആയിരുന്നു എന്ന് രജിത്സാർ കൂട്ടിച്ചേർത്തു. മുൻപും രജിത്സാർ പല സിനിമകളിലും കൊച്ചു കൊച്ചു വേഷം ചെയ്തിട്ടുണ്ട്. ഭാര്യാ ഭർത്താക്കന്മാരായിട്ടാണ് രാജിതസാറും കൃഷ്ണപ്രഭയും അഭിനയിക്കുന്നത്. ഇവരുടെ അയൽവാസിയായിട്ടാണ് മല്ലിക സുകുമാരൻ വേഷമിടുന്നത്. ഇവര് തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ആണ് രസകരമായിട്ടു സീരിയലിൽ പറയുന്നത്.
