എന്നെ പ്രേക്ഷകർ ഹോട്ട് ആയി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു, മനസുതുറന്ന് വാമിഖ

ഗോദയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് വാമിഖ ഗബ്ബി. ബേസില്‍ ജോസെഫിന്റെ സംവിദാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അടുത്തിടെ നടിയുടെ പുറത്തിറങ്ങിയ ഗ്ലാമര്‍ ചിത്രങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു. വാമിഖയുടെ അടുത്തുവരാനിരിക്കുന്ന മലയാള ചിത്രത്തിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

അതേസമയം ഒരു സ്വകാര്യ ചാനൽ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യം വൈറലായി മാറിയിരുന്നു.പ്രേക്ഷകർ തന്നെ ഹോട്ട് എന്ന് വിളിക്കുന്നതിനെ കുറിച്ച് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. പ്രേക്ഷകർ തന്നെ ഹോട്ട് ആയി കാണുന്നതില്‍ ഞാന്‍ ആത്മാർഥമായി സന്തോഷിക്കുന്നു എന്ന് നടി പറയുന്നു. അതില്‍ ഒട്ടും വിഷമമില്ല. അത് തികച്ചും നല്ല കാര്യമാണ്. ഒരാള്‍ ഗ്ലാമറസ് വേഷം ധരിക്കുക എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. സൗന്ദര്യം എന്നത് പുറമെ നിന്നും കാണുന്നവരുടെ കാഴ്ചപ്പാടാണ്.